പറവൂർ: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സെന്റ് ജെർമ്മയിൻസ് പള്ളി സി.എൽ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സഹായം നൽകി. പലചരക്ക്, പച്ചക്കറികൾ, ഹോമിയോ മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റ് വിതരണോദ്ഘാടനം വികാരി ഫാ. ദേവസി മാണിക്കത്താൻ നിർവഹിച്ചു.