കളമശേരി: ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽ ഫ്ലാഗ് ഷിപ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് വിദേശ നിർമ്മിതവും ആധുനികവുമായ 25 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കളമശേരി മെഡിക്കൽ കോളേജിന് സംഭാവനയായി നൽകും. ഇന്നു രാവിലെ 10ന് ഗവ. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ സീനിയർ പ്രസിഡന്റ് അരുൺകുമാറിൽ നിന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഏറ്റുവാങ്ങും. കളക്ടർ എസ്.സുഹാസും ചടങ്ങിൽ പങ്കെടുക്കും. കൊവിഡിന്റെ ആരംഭഘട്ടം മുതൽ ഹിൻഡാൽകോ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഏലൂർ നഗരസഭയ്ക്ക് മെഡിക്കൽ ആംബുലൻസ് , മുപ്പതോളം അലുമിനിയം കട്ടിലുകൾ, മെഡിക്കൽ കിറ്റുകൾ, വിദ്യാർത്ഥികളുടെ ഓൺലൈൻ പ0നത്തിനായി ടിവി , സ്മാർട് ഫോൺ ,ടാബ്‌ലെറ്റ് തുടങ്ങിയവയും വിതരണം ചെയ്തു. ഏലൂർ നഗരസഭയ്ക്കും 25 ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകുന്നുണ്ട്.