bali
ആലുവ മണപ്പുറത്തെ ബലിക്കാക്കകൾക്കും പ്രാവുകൾക്കും നാട്ടുകാർ അന്നം നൽകുന്നു

ആലുവ: ബലിതർപ്പണം നിലച്ചതോടെ ആലുവ ശിവരാത്രി മണൽപ്പുറത്തെ ബലികാക്കകൾക്കും പ്രാവുകൾക്കും അന്നമൂട്ടി നാട്ടുകാർ. മണപ്പുറം ഭാഗത്തെ ഏതാനും യുവാക്കളാണ് എല്ലാ ദിവസവും വിവിധ സമയങ്ങളിൽ മാറി മാറിയെത്തി ബലിക്കാക്കൾക്ക് അരിയുൾപ്പെടെ ഭക്ഷണം നൽകുന്നത്
മണൽപ്പുറത്തെ കുട്ടി വനത്തിലാണ് നൂറ് കണക്കിന് പ്രാവുകൾ ചേക്കേറിയിട്ടുള്ളത്. നിത്യേന നിരവധി പേർ ബലിതർപ്പണത്തിനെത്തുമായിരുന്നതിനാൽ പ്രാവിനും കാക്കകൾക്കും യഥേഷ്ടം അന്നം ലഭിക്കുമായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ബലിതർപ്പണം നിലച്ചതോടെ ബലിക്കാക്കകൾ പട്ടിണിയിലായി. മണൽപ്പുറത്തോട് ചേർന്നുള്ള ഭജനമഠത്തിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണവും മറ്റ് ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസ് സംവിധാനമൊരുക്കിയിട്ടുണ്ട്.

ഇവിടെ നിന്നുള്ള ഭക്ഷണത്തിന്റെ ഒരു വിഹിതവും ഇവയ്ക്ക് നൽകുന്നുണ്ട്. എം.വി. വിഷ്ണു, എം.ആർ. ഗോകുൽ , അരവിന്ദ് പി. മോഹൻ, എം.എസ്. സരീഷ്, എം.ആർ. വിഷ്ണു, ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നിവരാണ് മണപ്പുറത്ത് പക്ഷികൾക്ക് അന്നം നൽകാൻ നേതൃത്വം നൽകുന്നത്.