കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 17-ാം വാർഡിലെ ജനകീയകൂട്ടായ്മ മണ്ഡലം കൊവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് ഭക്ഷ്യക്കിറ്റുകളും കൊവിഡ് പ്രതിരോധ കിറ്റുകളും നൽകി. നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ ഏറ്റുവാങ്ങി. വാർഡിലെ മുഴുവൻ ഭവനങ്ങളും അണുനശീകരണം നടത്തി. കൊവിഡ് ബാധിതരുടെ വീടുകളിൽ ഫോഗിംഗും പൂർത്തിയാക്കി.