punerjani-paravur
പറവൂർ താലൂക്ക് ആശുപത്രിയിലെ കൊവിഡ് വിഭാഗത്തിലേക്ക് പുനർജനി പദ്ധതിയിൽ മൾട്ടി പാരാമോണിറ്റർ വി.ഡി. സതീശൻ നൽകുന്നു.

പറവൂർ: താലൂക്ക് ആശുപത്രിലെ കൊവിഡ് ചികിത്സാ വിഭാഗത്തിലേക്ക് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ മൾട്ടി പാരാമോണിറ്റർ നൽകി. നിയുക്ത എം.എൽ.എ വി.ഡി. സതീശൻ ഡോ. വിനീത പ്രമോദിന് കൈമാറി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പ്യത്ത്, രമേഷ് ഡി. കുറുപ്പ്, ജഹാംഗീർ തോപ്പിൽ, ഡോ. സൗഭാഗ്യ എന്നിവർ പങ്കെടുത്തു.