പെരുമ്പാവൂർ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് കിറ്റുകളും മരുന്നുകളും നൽകി. വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.എം.എ സലാം, ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കെ.സി, വാർഡ് കൗൺസിലർ അഭിലാഷ് പുതിയേടത്ത്, ബിബിൻ വല്ലം, അരുൺ മുകുന്ദൻ എന്നിവർ സംസാരിച്ചു.