പെരുമ്പാവൂർ: കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവൻ നായരുടെ ധർമ്മശാല മാതൃക പിന്തുടർന്ന് പി.കെ.വി സ്മാരക ട്രസ്റ്റിന്റെ പ്രവർത്തകരുടെ തുറന്ന സമൂഹഅടുക്കള. ഓരോ നേരവും നൂറ്റമ്പതോളം ആളുകൾക്കാണ് ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നത്. കൊവിഡ് രോഗികൾക്ക് പുറമെ ഭക്ഷണം കിട്ടാതെ വലയുന്നവർക്കും വിശ്രമമില്ലാതെ ജോലിചെയ്യുന്ന പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഭക്ഷണം നൽകുന്നുണ്ട്.രായമംഗലം എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകരാണ് വിതരണം ചെയുന്നത്. മുപ്പതുപേരുടെ ടീം ഇതിനായി സജ്ജമാണ്.
സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറിയും ട്രസ്റ്റ് സെക്രട്ടറിയുമായ രാജപ്പൻ എസ് തെയ്യാരത്തും അസി. സെക്രട്ടറി അഡ്വ. വി.ഒ ജോയിയും മണ്ഡലം കമ്മിറ്റി അംഗം കെ.എ.മൈതീൻ പിള്ളയുമാണ് നേതൃത്വം നൽകുന്നത്. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി കെ.പി റെജിമോൻ, അസിസ്റ്ററ്റ് സെക്രട്ടറി പി.കെ രാജീവ് എന്നിവർ പിന്തുണ നൽകുന്നു.