kklm
രോഗികൾക്ക് യാത്ര സൗകര്യം ഒരുക്കി തയ്യാറാക്കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുൻ നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ നിർവ്വഹിക്കുന്നു

കൂത്താട്ടുകുളം: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ. മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ വാഹനങ്ങളുടെ താക്കോൽ യൂത്ത് കെയർ പ്രവർത്തകർക്ക് കൈമാറി. പരിപാടിക്ക് നഗരസഭാ കൗൺസിലർമാരായ സിബി കൊട്ടാരം, ജിജോ.ടി.ബേബി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എബി എബ്രഹാം, കാർത്തിക്. എ.ജെ,ജിനേഷ് വൻനിലം, ഗ്രിഗറി എബ്രഹാം, ആൽവിൻ ഫിലിപ്പ്, അജു ചെറിയാൻ ,ഷാരു ജോസഫ് , ബിബിൻ, അനൂപ് ചാക്കോ എന്നിവർ നേതൃത്വം നൽകി.