പെരുമ്പാവൂർ: 1674-ാം നമ്പർ രായമംഗലം എൻ.എസ്.എസ് കരയോഗം രായമംഗലം പഞ്ചായത്ത് കുറുപ്പംപടി ഡയറ്റിൽ ആരംഭിച്ച ഡോമിസിലറി സെന്ററിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ നൽകി. രായമംഗലം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് എൻ.എസ്.എസ് യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് ഡോ.ബിജു മുതിരയിൽ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാറിന് സിലിണ്ടറുകൾ കൈമാറി. കരയോഗം പ്രസിഡന്റ് കെ.എൻ.ദിലീപ് കുമാർ, സെക്രട്ടറി അഡ്വ വി.ടി.സതീഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ , ട്രഷറർ എം.ജി അനിൽ ,ഭരണ സമിതി അംഗം എ.എൻ.സുരേന്ദ്രൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരൻ എന്നിവർ സംസാരിച്ചു.