പെരുമ്പാവൂർ: 1576-ാം നമ്പർ മണ്ണൂർ എസ്. എൻ.ഡി.പി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലുള്ള കൊവിഡ് ബാധിതരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.ശാഖയിലെ എല്ലാ ഭവനങ്ങളിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ശീജിത്ത് .ഇ.ജി , സെക്രട്ടറി സതീഷ് കെ.വി, കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ ഇ.കെ, ബിനീഷ്.എം.ആർ, അനിൽ കണ്ണോത്ത്, ചന്ദ്രബോസ്. സി.റ്റി എന്നിവർ നേതൃത്വം നൽകി.