കൊച്ചി: ആരോഗ്യവകുപ്പും വിവിധ സർക്കാർ സംവിധാനങ്ങളും സ്വകാര്യ ആശുപത്രികളും പുലർത്തുന്ന നിതാന്ത ജാഗ്രതയിൽ ജില്ലയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു.
ഇന്നലെ മാത്രം 8,296 പേരാണ് രോഗമുക്തരായത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,405 ആയി കുറഞ്ഞു. മേയ് 15ന് 69,835 പേരായിരുന്നു ചികിത്സയിൽ. ഇന്നലെ രോഗം സ്ഥിരികരിച്ച 3219 ൽ 3109 പേർക്കും സമ്പർക്കമാണ്.
ശ്രീമൂലനഗരവും (113), തൃക്കാക്കര (107) യുമാണ് ഏറ്റവും ഉയർന്നനിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീവ്രവ്യാപനമുണ്ടായിരുന്ന തൃപ്പൂണിത്തുറ, പള്ളുരുത്തി, കുമ്പളങ്ങി മേഖലയിൽ
ഇന്നലെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത് 101954 പേരും
വീടുകളിൽ ചികിത്സയിലുള്ളത് 37345 പേരുമാണ്.
ആശുപത്രികളിൽ
• കളമശേരി മെഡിക്കൽ കോളേജ്: 153
• പി.വി.എസ് : 72
• ജി.എച്ച് .മൂവാറ്റുപുഴ: 42
• ജി.എച്ച് എറണാകുളം: 50
• ഡി.എച്ച് .ആലുവ :70
താലൂക്ക് ആശുപത്രികൾ
• പള്ളുരുത്തി : 35
• തൃപ്പൂണിത്തുറ : 50
• പറവൂർ : 27
• ഫോർട്ട് കൊച്ചി :54
• പെരുമ്പാവൂർ : 43
• കോതമംഗലം :18
• കരുവേലിപ്പടി : 18
മറ്റ് ആശുപത്രികൾ
• അമ്പലമുകൾ കൊവിഡ് ആശുപത്രി: 40
• സഞ്ജീവനി : 70
• സ്വകാര്യ ആശുപത്രികൾ: 2327
• എഫ് .എൽ.റ്റി.സി കൾ :522
• എസ്.എൽ.റ്റി.സി. കൾ : 408
• ഡോമിസിലറി കെയർ സെന്റർ: 842