വൈപ്പിൻ: കൊവിഡ് വ്യാപനത്തിന്റെയും പ്രകൃതി ക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ വൈപ്പിൻ മണ്ഡലത്തിലെ 5177 കടലോരമത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അവശ്യവസ്തുകിറ്റുകൾ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് നിയുക്ത എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. മുനമ്പം, ഞാറക്കൽ മത്സ്യഭവനുകളുടെ പരിധിയിൽ ഉൾപ്പെടുന്ന സംഘങ്ങളിലെ സജീവ അംഗങ്ങൾക്കാണ് സപ്ലൈകോയുടെ കിറ്റുകൾ ലഭ്യമാക്കുക. ഇന്ന് രാവിലെ പള്ളിപ്പുറത്ത് കിറ്റ് വിതരണം നിയുക്ത എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുനമ്പം മത്സ്യഭവന്റെ പരിധിയിൽ മൊത്തം 2584 അംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും.