ആലുവ: മുട്ടം മെട്രോ യാർഡിന് സമീപം അജ്ഞാതനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. 40 വയസോളം പ്രായം തോന്നിക്കും. മെലിഞ്ഞ ശരീരം, വെളുത്ത നിറം, 5.5 അടിയോളം ഉയരം, കറുത്ത മുടിയും താടിയും. ചുവപ്പിൽ വെള്ള വരയുള്ള ഷർട്ടും ചാര നിറത്തിലുള്ള പാന്റ്സുമാണ് വേഷം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.