ആലുവ: എൻ.സി.പി -എൻ.വൈ.സി എടത്തല മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ അഫ്‌സൽ കുഞ്ഞുമോനിൽ നിന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ സുധീർ മീന്ത്രക്കൽ പച്ചക്കറി ഏറ്റുവാങ്ങി. എൻ.സി.പി മണ്ഡലം പ്രസിഡന്റ് സലാം, എൻ.വൈ.സി സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, കെ.കെ.റസാക്ക്, ഷമീർ എടത്തല, അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.