കൊച്ചി: മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ പിണറായി വിജയൻ സർക്കാരിനെ ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് സംസ്ഥാനത്തെ 140 എം.എൽ.എമാർക്കായി മധുരസൽക്കാരം നടത്താൻ ഓൺലൈനായി നടന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് വിജേഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ഭാരവാഹികളായ എ.നൗഷാദ്,കിരൺ.എസ്.പാലക്കൽ, ബിജു പ്രേംശങ്കർ,കെ.ആർ.ബൽരാജ്, അഷ്‌റഫ് നല്ലളം,ഷാബിൻകുമാർ യു.പി, സന്തോഷ്.എസ്.പുനലൂർ തുടങ്ങിയവർ സംസാരിച്ചു.