കിഴക്കമ്പലം: ഡൊമിസിലിയറി കെയർ സെന്ററുകളിൽ ഓക്‌സിജൻ സംവിധാനം ഏർപ്പെടുത്തി ട്വന്റി20. കിഴക്കമ്പലം,കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ ഡി.സി.സി കേന്ദ്രങ്ങളിലാണ് ഓക്‌സിജൻ കോൺസെ​റ്റേ​റ്റർ സജ്ജമാക്കിയത്. ഓക്‌സിജൻ സിലിണ്ടർ ക്ഷാമം നേരിടുന്ന ഘട്ടത്തിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കോൺസെ​റ്റേ​റ്ററാണ് കൈമാറിയത്. എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും മറ്റിടങ്ങളിലേക്ക് മാ​റ്റാമെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. വായുവിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന കോൺസെ​റ്റേ​റ്റർ വിദേശത്ത് നിന്നുമാണ് ഇറക്കുമതി ചെയ്തത്.