kklm
കാക്കൂർ വാട്സ് ആപ്പ് കൂട്ടായ്മ നൽകിയ പലവ്യഞ്ജനങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് രമ മുരളീധര കൈമൾ കുടുംബശ്രീ ചെയർപേഴ്സൺ രജനി രവിക്ക് നൽകി നിർവഹിക്കുന്നു

തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ കേന്ദ്രങ്ങളിലേക്കും രോഗ ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും കാക്കൂർ വാട്സ് ആപ്പ് കൂട്ടായ്മ് പലവ്യഞ്ജനങ്ങൾ നൽകി.സിനു കാക്കൂർ അദ്ധ്യക്ഷതർ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് രമ മുരളീധര കൈമൾ കുടുംബശ്രീ ചെയർപേഴ്സൺ രജനി രവിക്ക് പലവ്യഞ്ജനങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. രാജി രാജു ,ഗുരുകൃപ രാജു ഒലിയപ്പുറം ,ഷിനോ.പി. ജോർജ് , അരുൺ സേവ്യർ ,ബിജു മാത്യു , അമൽ രാജു ,നിധീഷ്‌കുമാർ ,ബിനീഷ് ബെന്നി ,ആഷിക് തുങ്ങിയവർ പങ്കെടുത്തു.