കൊച്ചി: നിർദ്ധന കുടുംബങ്ങൾക്കും ലോക്ക് ഡൗണിൽ തൊഴിൽനഷ്ടപ്പെട്ടവർക്കും കൈത്താങ്ങായി പീരുമേട് പൊലീസ് സബ് ഡിവിഷൻ. വാഗമൺ, പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ കോളനികളിൽ പൊലീസിന്റെ നേതൃത്വത്തിൽ അരിയടക്കമുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പീരുമേട് സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ. ലാൽജി ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് നിരവധിപ്പേർക്ക് തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. പല കോളനികളിലും ബുദ്ധിമുട്ടിലായി. ഇതു തിരിച്ചറിഞ്ഞാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. സുമനസുകളുടെ സഹായത്തോടെ വരും ദിവസങ്ങളിലും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.