ആലുവ: കീഴ്മാട് സർവ്വിസ് സഹകരണ ബാങ്ക് കൊവിഡ് ബാധിത ഭവനങ്ങളിൽ ഭക്ഷ്യ കിറ്റുകൾ നൽകി. നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിംഗങ്ങളായ പി.എ. മുജീബ്, സി.എസ്. അജിതൻ, കെ.കെ. അജിത് കുമാർ, ഇ.എം. ഇസ്മായിൽ, പൗലോസ് നേരേവീട്ടിൽ, കെ.കെ. ധർമജൻ, എം.എ. സത്താർ, ലില്ലി ജോയി, സോഫിയ അവറാച്ചൻ, ബീവി അഷ്റഫ്, ഗ്രാമ പഞ്ചായത്ത് അംഗം റസീല ഷിഹാബ്, ബാങ്ക് സെക്രട്ടറി എ.യു. സുബൈദ എന്നിവർ നേതൃത്വം നൽകി.