p-vijayan
ഐ.ജി പി.വിജയൻ പൊതിച്ചോർ വിതരണം ചെയ്യുന്നു

കൊച്ചി: നന്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി ഐ.ജി. പി. വിജയന്റെ നേതൃത്വത്തിൽ കടവന്ത്രയിൽ പൊതിച്ചോർ വിതരണം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ 350 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി തെരുവിൽ കഴിയുന്ന ആയിരക്കണക്കിന് പേർക്ക് നന്മ ഫൗണ്ടേഷനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എല്ലും ചേർന്ന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും നൽകിവരുന്നുണ്ട്. കേരള പൊലീസ്, റോട്ടറി ക്ലബ് എന്നിവരുമായി സഹകരിച്ച് ക്വാറന്റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വയറെങ്കിലും ഊട്ടാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സേവനമെന്ന് പി. വിജയൻ പറഞ്ഞു.

എറണാകുളം സെൻട്രൽ എ.സി.പി. എ.ജെ. തോമസ്, എച്ച്.എൽ.എൽ. സീനിയർ മേനേജറും നന്മ ഫൗണ്ടേഷൻ പ്രവർത്തകനുമായ ഡോ. രജികൃഷ്ണ, നന്മ ഫൗണ്ടേഷന്റെ എറണാകുളം ഘടകം ഭാരവാഹികളായ വിജയഭാസ്‌ക്കർ, സമീർ തുടങ്ങിയവർ ഭക്ഷണവിതരണത്തിൽ പങ്കാളികളായി.