കൊച്ചി: ജില്ലയിൽ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിയുക്ത എം.എൽ.എ കെ.ജെ. മാക്‌സി, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ ചേർന്നാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.
മുനമ്പം, ഞാറയ്ക്കൽ, കൊച്ചി, ചെല്ലാനം എന്നീ മത്സ്യഭവനുകൾ വഴിയാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. 9,996 കിറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യുക. ചെല്ലാനം മത്സ്യഭവനിൽ നടന്ന ചടങ്ങിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് , ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം.എസ്. സജു, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് എന്നിവർ പങ്കെടുത്തു.