കൊച്ചി: ചെല്ലാനം തീരദേശ ഗ്രാമത്തെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് മന്ത്രി സ്ഥാനമേറ്റെടുത്തശേഷം ആദ്യമായി സർവകലാശാലയിൽ എത്തിയ സജി ചെറിയാൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചെല്ലാനത്തെ പ്രകൃതിക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശാശ്വതപരിഹാരത്തി​ന് സർക്കാർ പദ്ധതി​ നടപ്പിലാക്കും. കുഫോസ് ആയിരിക്കും നോഡൽ ഏജൻസിയെന്നും സജി ചെറിയാൻ പറഞ്ഞു.
കുഫോസി​ൽ പ്രാധാന്യമുള്ള കോഴ്‌സുകൾ പുതിയതായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ.കെ.റിജി ജോണും രജിസ് ട്രാർ ഡോ.ബി. മനോജ്കുമാറും ചേർന്ന് സ്വീകരിച്ചു.