ആലുവ: ഒാൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ആലുവ യൂണിറ്റ് ഡി.വൈ.എഫ്.ഐ അലുവായിൽ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി. സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സഖറിയക്ക് ലായേഴ്‌സ് യൂണിയൻ ഭാരവാഹികളായ മനോജ് വാസു, മുഹമ്മദ് സാലി എന്നിവർ ചേർന്ന് കിറ്റ് കൈമാറി.
ആലുവ കോടതിയിലെ അർഹരായ അഭിഭാഷക ക്ലർക്കുമാർക്ക് ധനസഹായം നൽകുവാനും യൂണിയൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.