കൊച്ചി: നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എറണാകുളം ഡി.സി.സിയിൽ സ്വീകരണം. സതീശനെ കേന്ദ്രനേതൃത്വം പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം മല്ലികാർജുന ഖാർഗെ പ്രഖ്യാപിച്ചതിനെ തുടർന്ന് പറവൂരിൽ നിന്നും സതീശൻ എറണാകുളത്തെ ഡി.സി.സിയിൽ എത്തുകയായിരുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, അഡ്വ. കെ.പി.ഹരിദാസ്, ഡൊമിനിക്ക് പ്രസന്റേഷൻ, ദീപ്തി മേരി വർഗീസ് തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വൈകിട്ട് ചെല്ലാനത്ത് കടലാക്രമണ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു.