കൊച്ചി: ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച രണ്ടു പത്തനംതിട്ട സ്വദേശികളെ കൂടി ഇന്നലെ എറണാകുളത്തേക്ക് എത്തിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. പറവൂർ, അങ്കമാലി, എറണാകുളം സ്വദേശികളായ മൂന്നു പേർ കോട്ടയത്തും എറണാകുളത്തുമായി ആശുപത്രികളിൽ ചികിത്സയിലാണ്.
രോഗ പ്രതിരോധത്തിന് ഏഴു ഡോക്ടർമാരുടെ പ്രത്യേക സംഘം ജില്ലാതലത്തിൽ തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ പറഞ്ഞു.