ആലുവ: കോഴിക്കോട് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ കക്കയം പൊലീസ് ക്യാമ്പിൽ കൊലചെയ്യപ്പെട്ട കേസിലെ സാക്ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന ഏലുക്കര തണ്ടാനപറമ്പിൽ മുഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. പരേതനായ ബാവക്കുഞ്ഞിന്റെ മകനാണ്. മസ്‌കറ്റിലെ അൽ മജീദ് ട്രേഡിംഗ് കമ്പനി ഉടമയും നിരവധിയാളുകൾക്ക് വിദേശജോലി നൽകിയ പ്രവാസി വ്യവസായിയുയാണ്. കേരള പ്രവാസി ഫെഡറേഷൻ അടക്കം വിവിധ സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: റസിയ. മക്കൾ: സബീൽ (മസ്‌കറ്റ് ), സുഹൈൽ, ഷിഫാലി (മസ്‌കറ്റ്), മുനീറ. മരുമക്കൾ: മുഹമ്മദ് അൻവർ, നഗീന.