കൊച്ചി: ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ കൊവിഡ് പ്രതിരോധ സേനയുടെ നേതൃത്വത്തിൽ 35, 37 ഡിവിഷനുകളിൽ കൊവിഡ് ബാധിതരുള്ള 75 നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് എൻ.എ.മണി, പ്രതിരോധ സേനാ അംഗങ്ങളായ എം.യു.മുഹമ്മദ് ബഷീർ, കെ.ഐ.ജോസഫ്, ടി.ജി.രവികുമാർ, അനീഷ് സോമൻ, അനസ് അലിക്കുഞ്ഞ്, സി.ഡി.ജിജു എന്നിവർ നേതൃത്വം നൽകി.