കളമശേരി: മന്ത്രി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി കളമശേരിയിലെ സ്വന്തം വീട്ടിലെത്തിയ പി .രാജീവിന് സ്വീറ്റ് ഹോംസ് റെസിഡന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി. തിരുനിലം റോഡിന്റെ കവാടത്തിൽ അസോസിയേഷൻ ഭാരവാഹികളായ ജി .രാജേന്ദ്രൻ പിള്ള, എം .കെ .സിനിമോൾ, സി .കെ. സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലയും ബൊക്കയും നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് വീടുവരെ രാജീവിനെ അസോസിയേഷൻ പ്രതിനിധികൾ അനുഗമിച്ചു.