കളമശേരി: ഏലൂർ നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി കെ.ജി.ഒ.എ.സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റി പി.പി.ഇ.കിറ്റ്, എൻ.95 മാസ്ക്കുകൾ എന്നിവ നൽകി. സെക്രട്ടറി ബാബുവിൽ നിന്നും ചെയർമാൻ എ.ഡി. സുജിൽ ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്‌സൺ ലീലാ ബാബു, കൗൺസിലർമാരായ ടി.എം.ഷെ നിൻ, പി.എ.ഷെരീഫ്, ദിവ്യാ നോബി, വി.എ.ജെസ്സി, സരിതാ പ്രസീദൻ, എന്നിവർ പങ്കെടുത്തു.