കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളായ വാവേലി, വടക്കുംഭാഗം, കണ്ണക്കട മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു.

വാവേലിയിൽ ഇന്നലെ രാത്രി റബ്ബർ കർഷകനായ ആലുമ്മൂട്ടിൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി റബ്ബർ തൈയ്കൾ,ഇഞ്ചി,മഞ്ഞൾ കൃഷി എന്നിവ നശിപ്പിച്ചു.

ജനവാസ മേഖലയിൽ ആന ഇറങ്ങുന്നത് തടയാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ അധികൃതരോടാവശ്യപ്പെട്ടു. അധികാരികൾ ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമരത്തിനിറങ്ങുമെന്ന് ജനകീയ സമിതി അറിയിച്ചു.