കൊച്ചി: തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങളും പ്രശ്‌നങ്ങളും കാരണം പിടിച്ചുനിൽക്കാനാകാതെ സ്വന്തം ജീവിതം ത്യജിക്കുകയല്ല, പോരാടുകയാണ് വേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. കണ്ണൂരിൽ കനറാ ബാങ്ക് മാനേജർ കെ.എസ്. സ്വപ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളെയും പുതിയ ജനവിരുദ്ധ ബാങ്കിംഗ് നയങ്ങളെയും സംബന്ധിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഇന്ത്യ (ബെഫി) വനിതാ ഉപസമിതി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എൽ. പ്രേമലത അദ്ധ്യക്ഷത വഹിച്ചു.