കൊച്ചി: കർഷക സമരം ആറ് മാസം പിന്നിടുന്ന മേയ് 26ന് പ്രബുദ്ധ ഭാരതവും കർഷക സമരവും എന്ന വിഷയത്തിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വെബിനാർ നടത്തും. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി മുൻ പ്രൊ വൈസ് ചാൻസലർ ഡോ. ആർ സുഗതൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8138912118, 8921345865 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.