കൊച്ചി: ന്യൂ ജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി ഭാഗങ്ങളിൽ ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മനിൽ നിന്നും സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള കിറ്റുകൾ ഏറ്റുവാങ്ങി കളമശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ടി.രതീഷിന് കൈമാറി. സംഘടനയുടെ ഭാഗത്തു നിന്നും തുടർന്നും ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.സിയാവുദ്ദീൻ, ട്രെഷറർ ശ്യാം പത്മനാഭൻ, ജില്ല സെക്രട്ടറി സതീഷ് കുമാർ എന്നിവർ അറിയിച്ചു.