ആലുവ: കൊവിഡ് മഹാമാരിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന ആലുവ നിവാസികൾക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് നൽകി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.പി. ജയിംസ്, ആനന്ദ് ജോർജ്, എൻ.ആർ. സൈമൺ, ബാബു കുളങ്ങര, സിജു തറയിൽ, കെ. ജയകുമാർ, എം.ടി. പോൾ തുടങ്ങിയവർ പങ്കെടുത്തു.