കാലടി: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഒരു ലക്ഷം കപ്പ കൃഷി ക്യാമ്പയിനിൽ പങ്കെടുത്ത് ഡി.വൈ.എഫ്.ഐ ശ്രീമൂലനഗരം മേഖലാ കമ്മിറ്റി കപ്പ വിളവെടുത്തു. ലോക്കൽ സെക്രട്ടറി ടി. വി. രാജൻ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം പഞ്ചായത്തിലെ ജനങ്ങൾക്ക് സൗജന്യമായി കപ്പ നൽകും. ഡി.വൈ.എഫ്.ഐ കാലടി ബ്ലോക്ക് പ്രസിഡന്റ് എം.എ.ഷെഫീക്ക് , ശ്രീമൂലനഗരം മേഖല കമ്മിറ്റി സെക്രട്ടറി പി.ടി.വിഷ്ണു ,അഡ്വ:പ്രസൂൺ സണ്ണി, അബിൻ സുരേന്ദ്രൻ, കെ.എസ്.സുധീഷ് എന്നിവർ പങ്കെടുത്തു.