അങ്കമാലി: നായത്തോട് പ്രദേശത്തെ കൊവിഡ് രോഗികൾക്കും നിർദ്ദനർക്കും കോൺഗ്രസ് പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേപ്പറൈസർ നൽകി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മേരി വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത എം.എൽ.എ റോജി.എം.ജോൺ ഉദ്ഘാടനം നിർവഹിച്ചു.