liabrary
അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന തുക ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജിക്ക് ലൈബ്രറി സെക്രട്ടറി എസ്.എ.എം.കമാൽ കൈമാറുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് ആദ്യ ഗഡുവായി 41,000 രൂപ നൽകി. ലൈബ്രറി സെക്രട്ടറി എസ്.എ.എം.കമാൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ.ഷാജി ചെക്ക് കൈമാറി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എ. ഷാജിമോൻ, ജോയിന്റ് സെക്രട്ടറി എ.ഡി. അശോക് കുമാർ, എൻ.എസ്. അജയൻ, മനു ദേവ് ശങ്കർ എന്നിവർ പങ്കെടുത്തു.