പറവൂർ: കെ.എസ്.ടി.എ പറവൂർ സബ് ജില്ല കമ്മിറ്റിയുടെ പൾസ് ഓക്സിമീറ്റർ ചലഞ്ചിൽ സമാഹരിച്ച 104 പൾസ് ഓക്സിമീറ്ററുകൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. നിയുക്ത എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന് നൽകി ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റുമാർ പൾസ് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈൻ, സബ് ജില്ല പ്രസിഡന്റ് കെ.ജെ. ഷീജ, സെക്രട്ടറി കെ.എസ്. മുരുകൻ, എൻ.എ. ശ്രീകുമാർ, പി.ജെ. വോൾഗ എന്നിവർ പങ്കെടുത്തു.