കാലടി: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കാലടി പഞ്ചായത്തിലെ മരോട്ടിച്ചുവട്ടിലെ വീടുകളിൽ ഭക്ഷ്യക്കിറ്റ് നൽകി. സി.പി.എം മരോട്ടിച്ചുവട് ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകൾ ചേർന്നാണ് വിതരണം നടത്തിയത്. മേൻഹേട്ടൻ വില്ല റസിഡന്റ്സ് അസോസിയേഷനാണ് കിറ്റുകൾ നൽകിയത്. ഒന്നാം വാർഡ് മെമ്പർ സരിത ബൈജുവിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. കർഷക സംഘം മറ്റൂർ വില്ലേജ് സെക്രട്ടറി എം.ജെ.ജോർജ് അദ്ധ്യക്ഷനായി. വി. ടി. പോളച്ചൻ, പഞ്ചായത്ത് മെമ്പർ സി.വി. സജേഷ് എന്നിവർ സംസാരിച്ചു .