bjp-paravur
പറവൂർ നഗരസഭ കൗൺസിലർ ജി. ഗിരീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട സൗജന്യ പച്ചക്കറി വിതരണം

പറവൂർ: കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നഗരസഭ പതിനഞ്ചാം വാർഡ് കൗൺസിലർ ജി. ഗിരീഷിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡുതല സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് കിഴക്കേപ്രം, മാങ്ങാട്ട് പറമ്പ് പ്രദേശങ്ങളിലെ 175 വീടുകളിൽ കിറ്റ് വിതരണം ചെയ്തത്. സുജിത്ത്, മനു , മനോജ്, ദിലീപ്. വേണുഗോപാൽ, അനൂപ് , അഭിജിത്ത് എന്നിവർ പങ്കെടുത്തു.