മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ ഡൊമിസിലിയറി കൊവിഡ് സെന്റർ ഇന്ന് തുറക്കും. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട്, പഞ്ചായത്തംഗങ്ങളായ ഉഷ രാമകൃഷണൻ, ജോളി വാമറ്റം, അനീഷ്, ജോസ് പുട്ടമ്പുഴ, മിനി വിശ്വനാഥ് പഞ്ചായത്ത് സെക്രട്ടറി ജയരാജ്, ഡോക്ടർ ശിവപ്രിയ, ജെ.എച്ച്.ഐ ജിജോ എന്നിവർ പങ്കെടുത്തു.