ആലുവ: സാന്ത്വനവേദി ചികിത്സാ പെൻഷൻ ലോക്ക്ഡൗണിലും മുടങ്ങാതെ കൃത്യമായി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ച് തുരുത്ത് സമന്വയ ഗ്രാമവേദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കുറി സാനിറ്റൈസറുകളും, മാസ്‌കും പെൻഷനൊപ്പം നൽകി. ഗ്രാമവേദി പ്രസിഡന്റ് ടി.കെ. അലിയാർ, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, പി.ജി. സുനിൽകുമാർ, ജെ.എം നാസർ, പി.കെ. സുഭാഷ്, വി.എ. ഷെരിഫ്, ജയപ്രകാശ്, ഷഗീർ സെയ്ദു എന്നിവർ പങ്കെടുത്തു.