food
കാലടി പട്ടണത്തിലൂടെ ദീർഘദൂര യാത്ര ചെയ്യുന്ന തമിഴ് നാട് കാമാക്ഷിപുരം സ്വദേശി തങ്കവേൽ മുരുകന് വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപ.എസ്.നായർ ഭക്ഷണപ്പൊതി നൽകുന്നു. വാർഡു മെമ്പർ പി.ബി.സജീവ് സമീപം.

കാലടി : കാലടി ടൗൺ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് പൊസിറ്റീവ് രോഗികളുടെ വീടുകളിലും, കാലടി പട്ടണത്തിൽ കൂടി കടന്നു പോകുന്ന ദീർഘദൂര യാത്രക്കാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണ വിതരണം കാലടി കൺട്രോൾ റൂം സബ്‌ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിത സി.പി.ഒ ദീപ.എസ്.നായർ, സുമേഷ് കുമാർ, മാർഷൽ രാജ് എന്നീ പൊലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ പി.ബി.സജീവ്, ജോർജ് വടക്കെപുറത്താൻ, ജോസ് കുന്നേക്കാടൻ, എം .എ. പോളച്ചൻ, മാർട്ടിൻ, ബിജു എലൂക്കാരൻ, മനോജ്‌, എന്നിവരും നേതൃത്വം നൽകി.