കൊച്ചി: ഐ.എസ്.എമ്മിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൂന്നുദിവസങ്ങളിലായി നടത്തിയ രക്തദാന ക്യാമ്പ് സമാപിച്ചു. ഇരുന്നൂറിലധികം പ്രവർത്തകർ രക്തംദാനം ചെയ്തു. ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ഈലാഫ് ജില്ലാ ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട്, കൺവീനർ നാസർ തച്ചവള്ളത്ത്, ഐ.എസ്.എം. സംസ്ഥാന ഭാരവാഹികളായ സഗീർ, റിയാസ് ബാവ, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് സുബൈർ പീടിയേക്കൽ, സെക്രട്ടറി അഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി.