youth-congress-karumalloo
യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ കൊവിഡ് വാഹനം വി.‌ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പറവൂർ: യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ കൊവിഡ് വാഹനം നിയുക്ത എം.എൽ.എ വി.‌ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മനാഫ്‌ മരക്കാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ടി.എ. നവാസ്, വി.എ. അബ്ദുള്ള, ആസിഫ് അലി, മോബിൻ കുന്നത്ത്, നിയാസ് അലി, സാജിദ്, ഷമീർ, അൽത്താഫ് എന്നിവർ പങ്കെടുത്തു. കരുമാല്ലൂർ മണ്ഡലത്തിലെ കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റു സഹായങ്ങൾക്കും വാഹനം സൗജന്യമായി ലഭിക്കും. വിവരങ്ങക്ക്: 9539076073, 9061985868.