കളമശേരി: ഭിന്നശേഷിക്കാരനായ ഇർഫാൻ തന്റെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഏലൂർ സ്വദേശി കൊല്ലംപറമ്പിൽ സക്കീറിന്റെ മകൻ 15 വയസുള്ള ഇർഫാനാണ് തന്റെ പെൻഷൻ തുകയായ 5000 രൂപ വ്യവസായ മന്ത്രി പി .രാജീവിന് കൈമാറിയത്. കളമശേരി ബി .ടി .ആർ .മന്ദിരത്തിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.