health
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കൊവിഡ് പ്രതിരോധത്തിനായി യുവ വ്യവസായി വിനു ജോൺ ചിറ്റുപറമ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് സെബി കിടങ്ങേനു പ്രതിരോധ സാമഗ്രികൾ കൈമാറുന്നു.

കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി യുവ വ്യവസായി ചിറ്റുപറമ്പിൽ വിനു ജോൺ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേനു മാസ്ക്കുകൾ, പി.പി.ഇ.കിറ്റ്, സാനിറ്റൈസർ എന്നിവ കൈമാറി. എഫ്.എൽ.ടി.സികളിലും, ഹോം ക്വോറണ്ടയ്നിലും, ആരോഗ്യ പ്രവർത്തകർക്കും നൽകാൻ ഇവ സഹായകമായന്ന് പ്രസിഡന്റ് പറഞ്ഞു.