വൈപ്പിൻ: സാഹിത്യകാരനും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്മാരകത്തിന് കഴിഞ്ഞ സർക്കാർ അനുവദിച്ച ഒരുകോടി രൂപ കഴിയുന്നത്രവേഗം ലഭ്യമാക്കി മന്ദിര സമുച്ചയം യാഥാർഥ്യമാക്കാൻ ക്രിയാത്മകമായി ഇടപെടുമെന്ന് നിയുക്ത എം.എൽ.എ. കെ. എൻ. പണ്ഡിറ്റ് കറുപ്പന്റെ 136-ാം ജന്മദിനത്തിനു മുന്നോടിയായി ചെറായിയിൽ നിർദിഷ്ട സ്മാരക മന്ദിര സമുച്ചയ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് സെക്രട്ടറി പി. ബി. സജീവൻ,ട്രഷറർ എം. കെ. സുകുമാരൻ, അംഗങ്ങളായ പി. കെ. രാധാകൃഷ്ണൻ, എം. ഡി. സതീശൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.