കൊച്ചി: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് സ്വീകരണം നൽകിയതിനെതിരെ പരാതി. കൊവിഡ് പ്രോട്ടോക്കോളും ലോക്ക്ഡൗൺ നിർദേശങ്ങളും ലംഘിച്ച് സ്വീകരണം സംഘടിപ്പിച്ചെന്ന് കാട്ടി എ.ഐ.വൈ.എഫ് എറണാകുളം ജില്ലാക്കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്.
വിഷയം ചൂണ്ടിക്കാട്ടി സംഘടന ജില്ലാ പ്രസിഡന്റ് എൻ. അരുൺ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനു പുറമേ ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും അദ്ദേഹം പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും എൻ. അരുൺ പറഞ്ഞു.