photo
എസ്.എൻ.ഡി.പി. ചെറായി നോർത്ത് ശാഖ ഗുരുമഹിമ കുടുംബയൂണിറ്റ് ഭക്ഷ്യകിറ്റുകളുടെ വിതരണം ശാഖ സെക്രട്ടറി കെ. കെ. രത്‌നൻ നിർവഹിക്കുന്നു.

വൈപ്പിൻ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അരി, പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ എസ്. എൻ. ഡി. പി. യോഗം ചെറായി നോർത്ത് ശാഖയിലെ ഗുരുമഹിമ കുടുംബയൂണിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ശാഖ സെക്രട്ടറി കെ. കെ. രത്‌നൻ നിർവഹിച്ചു. ദേവസ്വം സെക്രട്ടറി കെ. എസ്. മുരളി, പ്രീത ഗിരികുമാർ, പി. എസ്. ദീപു, സി.കെ. ഗോർക്കി തുടങ്ങിയവർ സംബന്ധിച്ചു. എടവനക്കാട് നോർത്ത് എസ്. എൻ. ഡി. പി. ശാഖയിൽ ഭക്ഷ്യകിറ്റുകളുടെ വിതരണം ശാഖ പ്രസിഡന്റ് പി. ആർ. ലാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. സി. ഷാജി, വൈസ്പ്രസിഡന്റ് അജയഘോഷ് എന്നിവർ സംബന്ധിച്ചു.